UNITI BAHRAIN ‘പൂവിളി 2026’ ഓണാഘോഷം സംഘടിപ്പിച്ചു

UNITI BAHRAIN ‘പൂവിളി 2026’ ഓണാഘോഷം സംഘടിപ്പിച്ചു


UNITI BAHRAIN സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ വർണാഭമായ ചടങ്ങുകളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയും നടന്നു. കേരളത്തിന്റെ തനതായ ഓണാചാരങ്ങളും സാംസ്കാരിക പൈതൃകവും ഗൃഹാതുരസ്മരണകളും പ്രവാസലോകത്ത് പുനരാവിഷ്കരിച്ച ആഘോഷത്തിൽ UNITI അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമുണ്ടായി.

UNITI BAHRAIN പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രമ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ‘പൂവിളി 2026’ ഉദ്ഘാടനം ചെയ്തു.മേജർ പ്രിൻസ്, സുദീപ് രാഘവൻ, സനോജ് ഭാസ്‌കർ, ജയൻ മേലത്ത്, അനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. സൗമ്യ സെന്തിൽകുമാർ നന്ദി രേഖപ്പെടുത്തി.

ഗായത്രി പ്രസാദും ഷിജി ഗോപിനാഥും പരിപാടിയുടെ അവതാരകരായി. പരിപാടിയുടെ ഏകോപനത്തിനും അവതരണത്തിനും സനോജ് ഭാസ്‌കർ നേതൃത്വം നൽകി.രംഗപൂജ, തിരുവാതിരക്കളി, കൈകൊട്ടിക്കളി, സംഘനൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മികവേകി. UNITIയുടെ ഗായകർ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.ജയൻ മേലെത്ത് നേതൃത്വം നൽകി

സതീഷ് നേതൃത്വത്തിൽ വിവിധ ഓണക്കളികളും വിനോദമത്സരങ്ങളും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ രതീഷ്,ഗോപിനാഥ്,മണികണ്ഠൻ,സുരേഷ് യഥാവ്,ശ്രീകുമാർ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ഒരുക്കിയിരുന്നു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ബീച്ച്, പൂൾ എന്നിവയുടെ സൗകര്യങ്ങളും ആഘോഷത്തിന്റെ ഭാഗമായി ലഭിച്ചു.‘പൂവിളി 2026’ വിജയകരമാക്കാൻ പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും കോർഡിനേറ്റർമാർക്കും സപ്പോർട്ടർമാർക്കും കലാകാരന്മാർക്കും UNITI അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും UNITI BAHRAIN നന്ദി രേഖപ്പെടുത്തി.

Leave A Comment