കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലന്റ് സ്കാൻ 2026: രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ 11 വരെ നീട്ടി

  • Home page
  • Business & Strategy
  • കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലന്റ് സ്കാൻ 2026: രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ 11 വരെ നീട്ടി

കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലന്റ് സ്കാൻ 2026: രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ 11 വരെ നീട്ടി


ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലന്റ് സ്കാൻ 2026 മത്സരങ്ങളുടെ രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ 11 ഞായറാഴ്ച വരെ നീട്ടിയതായി സംഘാടക സമിതി അറിയിച്ചു.നേരത്തെ പ്രഖ്യാപിച്ചിരുന്ന ഒക്ടോബർ 8 എന്ന സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന രക്ഷിതാക്കളുടെയും മത്സരാർത്ഥികളുടെയും അഭ്യർത്ഥനകൾ പരിഗണിച്ചാണ് രജിസ്ട്രേഷന് അവസാനമായി മൂന്ന് ദിവസം കൂടി അനുവദിച്ചിരിക്കുന്നത്.

ഒക്ടോബർ 11 രജിസ്ട്രേഷനുള്ള അന്തിമ തീയതിയായിരിക്കുമെന്നും ഇനിയും സമയപരിധി നീട്ടിനൽകുന്നതല്ലെന്നും സംഘാടക സമിതി വ്യക്തമാക്കി. അവസാന തീയതിക്കുശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ അപേക്ഷകളോ പ്രത്യേക പരിഗണനയ്ക്കായുള്ള അഭ്യർത്ഥനകളോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. അതിനാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ അവസാന നിമിഷത്തെ തിരക്കും സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.അതേസമയം, ടീം ഇനങ്ങളിലേക്കുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 20 ചൊവ്വാഴ്ചയായിരിക്കും. ടീം മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ തീയതിക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

കെസിഎ വർഷംതോറും സംഘടിപ്പിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാൻ, ബഹ്‌റൈനിലെ കുട്ടികളുടെയും യുവപ്രതിഭകളുടെയും കലാ, സാഹിത്യ, സംഗീത, നൃത്ത, വൈജ്ഞാനിക കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രമുഖ മത്സരവേദികളിലൊന്നാണ്. വിവിധ പ്രായവിഭാഗങ്ങളിലായി നിരവധി മത്സരയിനങ്ങൾ ഉൾക്കൊള്ളുന്ന ടാലന്റ് സ്കാൻ, വളർന്നുവരുന്ന പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും മികച്ച അവസരമാണ് ഒരുക്കുന്നത്.

ഈ വർഷത്തെ ഇന്ത്യൻ ടാലന്റ് സ്കാനും മികച്ച ജനപങ്കാളിത്തത്തോടെ വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും രജിസ്ട്രേഷനായി അനുവദിച്ചിരിക്കുന്ന ഈ അവസാന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു.

ഓൺലൈൻ രജിസ്ട്രേഷൻ:
https://talentscan.kcabah.com/register
കൂടുതൽ വിവരങ്ങൾക്കും അറിയിപ്പുകൾക്കും www.kcabah.com സന്ദർശിക്കുക.
സംഘാടക സമിതി
കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലന്റ് സ്കാൻ 2026
കേരള കാത്തലിക് അസോസിയേഷൻ, ബഹ്‌റൈൻ

Leave A Comment