ബഹ്‌റൈനിൽ എല്ലാ വർഷവും ജൂൺ 1 ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ . “പ്രതിജ്ഞയുടെയും വിശ്വസ്തതയുടെയും ദിനം” എന്നാണ് ജൂൺ 1 ഇനി അറിയപ്പെടുക .ബഹ്‌റൈൻ ജനതയ്ക്കുള്ള നന്ദിയും വിശ്വസ്തതയും അറിയിക്കുന്ന രേഖയിൽ ഒപ്പുവെച്ചതിന്റെ വാർഷികം ആഘോഷിക്കുന്നതിനായാണ് ഈ ചടങ്ങ്. രാജ്യത്തിന്റെ നേതൃത്വവും പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ബഹ്‌റൈൻ നൽകിയ പാരമ്പര്യത്തെയും സംഭാവനകളെയും ആജീവനാന്ത സേവനത്തെയും മാനിച്ച്, വരുന്ന വർഷം “ഈസ ബിൻ സൽമാന്റെ വർഷം” ആയി ആചരിക്കുമെന്നും ഹമദ് രാജാവ് പ്രഖ്യാപിച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തെ ആദരിക്കുക, നേട്ടങ്ങളെ അനുസ്മരിക്കുക, രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അദ്ദേഹം നൽകിയ ശാശ്വത സംഭാവനകളെ ആഘോഷിക്കുക എന്നിവയാണ് ഈ പദവിയുടെ ലക്ഷ്യം.