ഹോപ്പ് ബഹ്റൈൻ HPL സീസൺ 4, HCC ക്യാപ്റ്റൻസ് മീറ്റ് ഗുദൈബിയയിൽ നടന്നു

  • Home page
  • Business & Strategy
  • ഹോപ്പ് ബഹ്റൈൻ HPL സീസൺ 4, HCC ക്യാപ്റ്റൻസ് മീറ്റ് ഗുദൈബിയയിൽ നടന്നു

ഹോപ്പ് ബഹ്റൈൻ HPL സീസൺ 4, HCC ക്യാപ്റ്റൻസ് മീറ്റ് ഗുദൈബിയയിൽ നടന്നു


ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ ഹോപ്പ് ബഹ്റൈൻ (Hold On Pain Ends – Kingdom of Bahrain) സംഘടിപ്പിക്കുന്ന ഏറെ ജനപ്രിയമായ ക്രിക്കറ്റ് ടൂർണമെന്റുകളായ ഹോപ്പ് പ്രീമിയർ ലീഗ് (HPL) സീസൺ 4, ഹോപ്പ് ചാമ്പ്യൻസ് കപ്പ് (HCC) എന്നിവയുടെ ക്യാപ്റ്റൻസ് മീറ്റ് ഇന്ന് ഗുദൈബിയയിൽ നടന്നു.ഗുദൈബിയ ചായക്കടയിൽ വൈകീട്ട് 7.30-ന് ചേർന്ന യോഗത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ ക്യാപ്റ്റൻമാരും ഹോപ്പ് ബഹ്റൈൻ ഭാരവാഹികളും പങ്കെടുത്തു.

യോഗത്തിൽ ടൂർണമെന്റ് സംബന്ധമായ മത്സര നിയമങ്ങൾ, ഫിക്സ്ചർ, അച്ചടക്ക നടപടികൾ, ജേഴ്സി വിതരണം എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. ഈ വർഷത്തെ ടൂർണമെന്റ് കൂടുതൽ ആവേശകരമാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.Jones Engineering ആണ് കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും ടൂർണമെന്റിന്റെ Powered By Sponsor.

ഹോപ്പ് ബഹ്റൈൻ സെക്രട്ടറി ശ്യാംജിത്ത് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡണ്ട് ഷാജി മൂതല അധ്യക്ഷത വഹിച്ചു, HPL/HCC കൺവീനർമാരായ മുഹമ്മദ് അൻസാർ സിബിൻ സാലിം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി ക്യാപ്റ്റൻസ് മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും ഹോപ്പ് രക്ഷാധികാരി ഷബീർ മാഹി നന്ദി പറഞ്ഞു.

Leave A Comment