ഡൽഹി ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; ലൈവ് സ്‌‌ട്രീമിംഗ്‌

  • Home page
  • Business & Strategy
  • ഡൽഹി ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; ലൈവ് സ്‌‌ട്രീമിംഗ്‌

ഡൽഹി ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; ലൈവ് സ്‌‌ട്രീമിംഗ്‌


ന്യൂഡൽഹി: പൊലീസിന്റെ കണ്ണുവെട്ടിച്ച് ഡൽഹി ജന്തർമന്തറിൽ അതിക്രമിച്ചുകയറി സിജെപി പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം. റിപ്പബ്ലിക് ഇന്ത്യയുടെ ത്രിവർണ പതാകയുമായി ജന്തർമന്തറിലേക്ക് എത്തിയ പ്രവർത്തകർ നടത്തിയ ഈ അപ്രതീക്ഷിത നീക്കം സംഘടനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്. പ്രവർത്തകർ കസ്റ്റഡിയിൽ: ജന്തർമന്തറിനുള്ളിൽ പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി മാധ്യമപ്രവർത്തകൻ അഭിജിത് ദിപ്കെ എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ വ്യക്തമാക്കി.

ജെഡിയു ഓഫിസ് ഗേറ്റ് ചാടിക്കടന്ന് പ്രവേശനം: കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത പൊലീസ് കാവലിലാണ് ജന്തർമന്തർ പ്രദേശം. മൂന്ന് നിര ബാരിക്കേഡുകൾ തീർത്തിരുന്ന ഇവിടെ സാധാരണക്കാരെ ആരെയും കടത്തിവിട്ടിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കൾ പ്രതിഷേധവുമായി എത്തിയെങ്കിലും ഇവരെയും ജന്തർമന്തറിനുള്ളിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഈ സുരക്ഷാവലയം ഭേദിക്കാനാവmതെ വന്നതോടെയാണ് സിജെപി പ്രവർത്തകർ സമീപത്തെ ജെഡിയു (JDU) ഓഫിസിന്റെ ഗേറ്റിനു മുകളിലൂടെ ചാടി ജന്തർമന്തറിനുള്ളിലേക്ക് പ്രവേശിച്ചത്.

സമരാനുമതി നിഷേധിച്ചതിനെ തുടർന്ന്: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി തിങ്കളാഴ്ചയാണ് സിജെപി പൊലീസിന് ഔദ്യോഗിക അപേക്ഷ നൽകിയത്. 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും അല്ലെങ്കിൽ സ്വന്തം നിലയ്ക്ക് സമരം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഒരു മണിക്കൂറിനുള്ളിൽത്തന്നെ “ജന്തർമന്തർ സമരവേദിയല്ല” എന്ന് കാണിച്ച് പൊലീസ് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ഇതിനെതിരെയാണ് സിജെപി നേതൃത്വം മിന്നൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Leave A Comment