27-ാമത് ലോക ഊർജ്ജ കോൺഗ്രസിൽ ബഹ്റൈൻ പങ്കെടുത്തു .Pathways to an Energy Future for All” എന്ന പ്രമേയത്തിൽ റിയാദിൽ ഒക്ടോബർ 15 വരെ നടക്കുന്ന സമ്മേളനത്തിൽ വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ പങ്കെടുത്തു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, , വിദഗ്ധർ, അന്താരാഷ്ട്ര ഊർജ്ജ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവരും കോൺഗ്രസിൽ പങ്കെടുക്കുന്നു .ഊർജ്ജ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വൈദഗ്ധ്യവും പദ്ധതികളും കൈമാറുന്നതിനുമുള്ള ഒരു പ്രധാന അന്താരാഷ്ട്ര വേദിയാണിതെന്ന് മന്ത്രി വിശേഷിപ്പിച്ചു. ഊർജ മേഖലയിലെ പ്രാദേശിക, അന്തർദേശീയ സഹകരണവും പങ്കാളിത്തവും വികസിപ്പിക്കുന്നതിനായി ബഹ്റൈൻ പ്രതിജ്ഞാ ബദ്ധമെന്നും മന്ത്രി ഹുമൈദാൻ വ്യക്തമാക്കി . ഊർജ്ജ സംവിധാനത്തിന്റെ വികസനത്തെ പിന്തുണയ്ക്കുന്നതിനും കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും മുൻനിര അനുഭവങ്ങളിൽ നിന്നും മികച്ച രീതികളിൽ നിന്നും പ്രയോജനം നേടുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
