പിണറായി ഇഡിയ്ക്കു മുന്നിലേക്ക്; 23നു ഹാജരാകാൻ നോട്ടീസ്

  • Home page
  • Business & Strategy
  • പിണറായി ഇഡിയ്ക്കു മുന്നിലേക്ക്; 23നു ഹാജരാകാൻ നോട്ടീസ്

പിണറായി ഇഡിയ്ക്കു മുന്നിലേക്ക്; 23നു ഹാജരാകാൻ നോട്ടീസ്


കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് മാസപ്പടി ഇ​ട​പാ​ട് കേ​സി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യും. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയിൽ അപ്പീൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇഡി‍യുടെ തിരക്കിട്ട നീക്കം.

സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​രു​ടെ ഉ​പ​ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍​ബെ​ഞ്ച് ത​ള്ളിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും അപ്പീൽ അവകാശം നിഷേധിച്ച ഡിവിഷൻബെഞ്ച് നടപടിയും ചോദ്യം ചെയ്താണ് അപ്പീൽ നൽകുക. ഇഡിയ്ക്കു മുന്നിലേക്കു മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ പ്രമുഖ നേതാവുമായ പിണറായി എത്തുന്നത്, കേരളരാഷ്ട്രീയത്തിൽ നിർണായകമാകും.

Leave A Comment