തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജി പുതിയ ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്.കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്.
വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ലെന്നതായിരുന്നു പ്രധാന ആരോപണം. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. രണ്ട് അമുസ്ലീം അംഗങ്ങളെ പിന്നീട് നിയമിക്കുന്നതില്‍ സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം തീരുമാനിക്കും. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തു.