പാലക്കാട്: ഖുലഅ് പ്രകാരം വിവാഹമോചനം നേടിയ യുവതി മുൻഭർത്താവിൽ നിന്ന് വിവാഹസമയത്ത് ലഭിച്ച സ്വർണാഭരണങ്ങളും മഹറും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബകോടതിയുടെ ഉത്തരവ്. വിവാഹസമയത്ത് ഭർത്താവ് നൽകിയ മഹറും സമ്മാനങ്ങളും ഉൾപ്പെടെ 11 പവൻ സ്വർണം 30 ദിവസത്തിനകം തിരികെ നൽകാനാണ് കോടതി നിർദേശം.
2008ൽ വിവാഹിതയായ തിരൂർ സ്വദേശിനിക്കെതിരെയാണ് കോടതി ഉത്തരവ്. വിവാഹസമയത്ത് ഭർത്താവ് നൽകിയ അഞ്ച് പവൻ സ്വർണാഭരണങ്ങളും ആറ് പവൻ സ്വർണാഭരണങ്ങളുമാണ് തിരികെ നൽകേണ്ടത്. ഉത്തരവ് പാലിക്കാത്തപക്ഷം യുവതിയുടെ സ്വത്തിൽനിന്ന് തുക ഈടാക്കാനും കോടതി നിർദേശിച്ചു. മുസ്ലിം വ്യക്തിനിയമപ്രകാരം ഭാര്യ മുൻകൈയെടുത്ത് വിവാഹബന്ധം വേർപെടുത്തുന്ന രീതിയാണ് ഖുലഅ്.
