ബഹ്റൈനിലെ താമസക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ 31 മുതൽ ആരംഭിക്കും.ബഹ്റന്റെ ആരോഗ്യ സംരക്ഷണ മേഖലയുടെ വികസനത്തിൽ വലിയൊരു ചുവടുവെപ്പായ ഈ പദ്ധതി, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും.പ്രവാസികളുടെ ചികിത്സാ സൗകര്യങ്ങൾ ക്രമീകരിക്കാനും ആരോഗ്യ മേഖലയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അംഗീകൃത നിയമങ്ങൾക്കും ആനുകൂല്യങ്ങൾക്കും വിധേയമായി, അർഹരായ പ്രവാസികൾക്ക് പ്രൈമറി, സെക്കൻഡറി ആരോഗ്യ സേവനങ്ങൾ, അത്യാഹിത വിഭാഗ ചികിത്സകൾ, അപകടങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ ഈ പദ്ധതി ഉറപ്പുനൽകുന്നു.പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
