റിയാദ്: സൗദിയിലെ റാണിയയിൽ വാഹനാപകടത്തിൽ മരിച്ച നാല് ഇന്ത്യൻ നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലേക്കയക്കും.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജോബിനാ ജോണി, തമിഴ്നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് (തിങ്കൾ) നാട്ടിലയക്കും.
കോട്ടയം കിടങ്ങൂർ സ്വദേശിനി ജയ്സിമോൾ, തമിഴ്നാട് തൃച്ചി സ്വദേശിനി ഹെപ്സിബ ദേവമണി എന്നിവരുടെ മൃതദേഹങ്ങൾ നാളെയും (ചൊവ്വ) നാട്ടിലയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നാല് പേരുടെയും മൃതദേഹങ്ങൾ റാണിയ ജനറൽ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് എംബാമിംഗ് നടപടികൾക്കായി ജിദ്ദയിലെത്തിച്ചത്. എയർ ഇന്ത്യയും ഇൻഡിഗോയും സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിൽ പൂർത്തിയായിട്ടും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ വൈകിയത്.
