Saudi

വനിതകൾക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇനി പുരുഷഗാര്‍ഡിയന്‍ ആവശ്യമില്ലെന്ന് സൗദി അറേബ്യ

സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റാബിയയാണ് വനിതാ തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പുരുഷഗാര്‍ഡിയന്‍ ആവശ്യമില്ലെന്ന് അറിയിച്ചത്. കെയ്റോയിലെ സൗദി എംബസിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റാബിയ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വാര്‍ത്താ ഏജന്‍സി എസ്പിഎയെയാണ് ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തത്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ സൗദിയിലെത്തുന്ന സ്ത്രീകള്‍ക്ക് വിശ്വസ്ഥരായ സ്ത്രീകളുടേയോ സുഹൃത്തുക്കളുടേയോ കൂടെ കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇനി മുതല്‍ അനുവാദം നല്കും. മാലിക്കി, ഷാഫി പണ്ഡിതരുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുത്തതെന്നും ഹജ്ജ്, ഉംറ സര്‍വ്വീസ് ഉപദേഷ്ടാവ് […]
Read More

സൗദിയിൽ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.

റിയാദ്: സഊദി അറേബ്യയിലെ തുറൈഫ് നഗരത്തിനടുത്ത് ഹൈവെയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്. അപകടത്തില്‍ ഇദ്ദേഹമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിക്കകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ ആറുമണിക്ക് തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിറകില്‍ ലോറി ഇടിച്ചാണ് അപകടം. ചന്ദ്രശേഖരന്‍ നായര്‍ ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറാണ്. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം […]
Read More

മസ്ജിദുൽ ഹറമിലെത്തുന്ന കുട്ടികൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.

മക്ക: മസ്ജിദുൽ ഹറമിൽ കുട്ടികളുമായെത്തുന്നവർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.കുട്ടിയുടെ കൈത്തണ്ടയിൽ മൊബൈൽ നമ്പറും പേരും ഉൾപ്പെടുന്ന ബ്രേസ്‌ലെറ്റ് വയ്ക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടി മൊബൈൽ നമ്പർ മനഃപാഠമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.കുട്ടിക്ക് താമസസ്ഥലത്തിന്റെ വിലാസമോ ഹോട്ടലിന്റെ പേരോ അറിയാമെന്നും നഷ്ടപ്പെട്ടാൽ അടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ സമീപിക്കാൻ പറയണമെന്നും നിർദേശിച്ചു.
Read More

സൗദി അറേബ്യയിൽ ഭൂചലനം; റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തി.

BMC NEWS LIVE – BREAKING NEWS സഊദിയിൽ ഭൂചലനം. ആളപായമില്ല. അൽ ബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ അറിയിച്ചു. അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ രാവിലെ 9:34നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 3.62 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു. പ്രദേശം പരിശോധിക്കാൻ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  
Read More

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാം: സഊദി ജവാസാത്.

സഊദിയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാമെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു. രക്ഷിതാക്കൾ സഊദിയിൽ സ്ഥിരമായി താമസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റെസിഡന്റ് വിസയാക്കി മാറ്റാമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് പ്രഖ്യാപിച്ചത്. അപേക്ഷകന്റെ താമസത്തിന്റെ കാലാവധി അഥവാ രക്ഷിതാവിന്റെ ഇഖാമ കാലാവധി സന്ദർശക വിസ നീട്ടുന്നതിന് തടസമല്ലെന്നും അതേസമയം, ഫാമിലി വിസിറ്റ് വിസ ആകെ ആറു മാസം മാത്രമേ ദീർഘിപ്പിക്കാനാകൂവെന്നും പാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.എന്നാൽ, […]
Read More

പ്രവേശനോത്സവത്തിനൊരുങ്ങി സഊദിയിലെ സ്കൂളുകൾ.

പ്രവേശനോത്സവത്തിനൊരുങ്ങി സഊദിയിലെ സ്കൂളുകൾ. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ചയാണ് സ്കൂളുകൾ തുറക്കുന്നത്.കിഴക്കൻ പ്രവിശ്യയിൽ 1,627 സ്‌കൂളുകളിലേക്ക് 4 ദശലക്ഷം പാഠപുസ്തകങ്ങൾ എത്തിച്ചതായി സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. നൂർ സംവിധാനത്തിലൂടെ സ്കൂൾ ഗതാഗതത്തിനായി രജിസ്റ്റർ ചെയ്ത 50,000 ത്തിലധികം വിദ്യാർത്ഥികൾക്കായി 700 ഓളം ബസുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റീജിയണിന്റെ വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ-ബാഹെസ് പറഞ്ഞു.1,320 പൊതു, സ്വകാര്യ സ്‌കൂളുകളിലേക്ക് ഘട്ടം ഘട്ടമായി 162,583 വിദ്യാർത്ഥികളെ സ്വീകരിക്കാൻ മേഖല സജ്ജമാണെന്ന് ജസാനിൽ […]
Read More

“റൂഅ അൽ-മദീന” വികസന പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിച്ചു; അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാവും പദ്ധതി നടപ്പാക്കുക

മദീന: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രവാചകന്റെ പള്ളിയുടെ കിഴക്ക് ഭാഗത്ത് റോഅ വികസിപ്പിച്ച് നടപ്പിലാക്കുന്ന “റൂഅ അൽ-മദീന” പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും പൊതു പദ്ധതിയും പ്രഖ്യാപിച്ചു. 2030-ഓടെ 30 ദശലക്ഷം തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള കിംഗ്ഡം വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് പദ്ധതിയെന്നും ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഇത് നടപ്പിലാക്കുമെന്നും കിരീടാവകാശി പറഞ്ഞു. ആധുനിക ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ മദീനയിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം […]
Read More

വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ വാഹനത്തില്‍ മദ്യം കടത്തി; സഊദിയിൽ പ്രവാസി മലയാളി വാഹന ഉടമക്കെതിരെ കേസ്.

റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്. റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും […]
Read More

ഉംറ തീർഥാടകർക്ക് 10 നിർദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം.

ത്വവാഫ് ഉംറയുടെ സ്തംഭങ്ങളിലൊന്നാണെന്നും അതിനാൽ തീർത്ഥാടകൻ തനിക്കും മറ്റുള്ളവർക്കും ഒരു ദോഷവും വരുത്താത്ത ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്നും ഉണർത്തി മന്ത്രാലയം. തീർഥാടനത്തിനെത്തുന്നവർക്ക് 10 നിർദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.ഉംറയുടെ പ്രധാന കർമ്മങ്ങളിൽ ഒന്നായ ത്വവാഫ് ചെയ്യുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്. തിരക്ക് കുറയ്ക്കാൻ സഹായിക്കുക, മത്വാഫിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും സുഗമമായി ചെയ്യുക. നടത്തത്തിനിടയിൽ നിൽക്കാതിരിക്കുക. തീർഥാടകരിൽ നിന്ന് അകന്ന് നിന്ന് പ്രാർത്ഥിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് അനുയോജ്യമായ നിലയിൽ ത്വവാഫ് നിർവ്വഹിക്കണമെന്ന് […]
Read More

ജിദ്ദയിൽ റസ്റ്റോറന്റിൽ എത്തിയ അതിഥിയെ കണ്ട് വിസ്മയിച്ച് നാട്ടുകാരും ജീവനക്കാരും, കൗതുകമായി സൗദി കിരീടവകാശിയുടെ അപ്രതീക്ഷിത സന്ദർശനം.

വെറും സാധാരണക്കാരനായി കടന്നു വന്ന അതിഥിയെ കണ്ട് ജീവനക്കാരും തൊഴിലാളികളും അൽപ നേരം വിസ്മയിച്ചു.സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെ ജിദ്ദയിലെ ഒരു റെസ്റ്റോറന്റിൽ വന്നു ഭക്ഷണം കഴിച്ച സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനാണ് നാട്ടുകാരെ  വിസ്മയിപ്പിച്ചത്.ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്റ്റോറന്റിൽ എത്തിയ കിരീടവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഉണ്ടായിരുന്നു. കിരീടാവകാശിയെ നേരിൽ കണ്ട റെസ്റ്റോറന്റ് ജീവനക്കാരും അവിടെ ഭക്ഷണം കഴിക്കാൻ വന്ന […]
Read More