അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ‘പിങ്ക് ഡ്രൈവ്’ ക്യാമ്പെയ്നിന് തുടക്കം കുറിച്ചു.സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച്, മോട്ടോർ സിറ്റി ബഹ്റൈനുമായി സഹകരിച്ചാണ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്.മുഹറഖലെ അൽ ഹിലാൽ ഹോസ്പിറ്റലിലാണ് പരിപാടി സംഘടിപ്പിച്ചത് .

സ്തനാരോഗ്യം സംബന്ധിച്ച അവബോധം വളർത്തുന്നതിനും, രോഗം നേരത്തേ കണ്ടെത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും, ബഹ്റൈനിലെ സ്ത്രീകൾക്ക് പ്രതിരോധ ആരോഗ്യ സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.രോഗം നേരത്തെ കണ്ടെത്തുകയാണെങ്കിൽ, ചികിത്സിച്ചു ഭേദമാക്കാൻ ഏറ്റവും എളുപ്പമുള്ള അർബുദങ്ങളിൽ ഒന്നാണിത് എന്നും ഈ ആദ്യ ചുവടുവെപ്പ് എളുപ്പമാക്കാനും, സാമ്പത്തിക ബാധ്യത ഒരു തടസ്സമാകാതിരിക്കാനും ലക്ഷ്യമിട്ടാണ് ‘പിങ്ക് ഡ്രൈവ്’ ആരംഭിച്ചിരിക്കുന്നത് എന്നും രാജ്യത്തെ ഓരോ കുടുംബത്തെയും സ്പർശിക്കുന്ന ഈ ഉദ്യമത്തിൽ തങ്ങളോടൊപ്പം നിൽക്കുന്ന ‘മോട്ടോർ സിറ്റി ബഹ്റൈന്’ (Motor City Bahrain) നന്ദി അറിയിക്കുന്നു എന്നും അൽ ഹിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു .അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ബിസിനസ് ആൻഡ് സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്,ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ,മോട്ടോർ സിറ്റി ബഹ്റൈൻ’ ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു .

ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. നുസ്രത്ത് ജബീൻ, സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് ഒരുക്കിയിരുന്നു.

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് (ബിസിനസ് & സ്ട്രാറ്റജി) ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, ഗ്രൂപ്പ് ക്വാളിറ്റി മാനേജരും അൽ ഹിലാൽ മുഹറഖ് ബ്രാഞ്ച് ഹെഡുമായ ഫ്രാങ്കോ ഫ്രാൻസിസ്, മുഹറഖ് ബ്രാഞ്ച് മാർക്കറ്റിംഗ് ഹെഡ് മുനവിർ ഫൈറൂസ് എന്നിവർ പങ്കെടുത്തു. അൽ ഹിലാലിന്റെ വിവിധ ശാഖകളിൽ നിന്നുള്ള മാർക്കറ്റിംഗ് ടീം അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മോട്ടോർ സിറ്റി ബഹ്റൈനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ, ഇസുസു ഡീലർ പ്രിൻസിപ്പൽ മനോജ് പിള്ള, സെയിൽസ് സീനിയർ മാനേജർ അംജേഷ് അശോകൻ, മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ഷെലിൻ ചാക്കോ, ബിസിനസ് ഡെവലപ്മെന്റ് അസിസ്റ്റന്റ് മാനേജർ മെഷാൽ റജബ് എന്നിവർ പങ്കെടുത്തു.