അറ്റകുറ്റപണിക്കായി ആലുവമാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങൾ പത്ത് ദിവസം അടച്ചിടും

  • Home page
  • Kerala
  • അറ്റകുറ്റപണിക്കായി ആലുവമാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങൾ പത്ത് ദിവസം അടച്ചിടും

അറ്റകുറ്റപണിക്കായി ആലുവമാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങൾ പത്ത് ദിവസം അടച്ചിടും


ആലുവ: ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ, ദേ ശം മംഗലപ്പുഴ പാലങ്ങൾ അറ്റകുറ്റപ്പണിക്കായി പത്ത് ദിവസം അടച്ചിടും. ഈ മാസം 28 മുതൽ നവംബർ എട്ട് വരെയാണ് അടച്ചിടുന്നത്.
ആലുവ മാർത്താണ്ഡവർമ പഴയ പാലം പൂർണമായി അടച്ച ശേഷമായിരിക്കും അറ്റകുറ്റപണി നടത്തുക. മംഗലപ്പുഴ പാലത്തിൻ്റെ ഒരു പാലത്തിൽ ഒരു നിരയായി ഗതാഗതം അനുവദിക്കും. പത്ത് ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാമെന്നാണ് ദേശീയപാത അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയത്. എ ന്നാൽ, പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ അടുത്ത ഏപ്രിലിലേക്ക് മാറ്റിവെക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വി ളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ എം.എൽ.എ അ ടക്കമുള്ളവർ ആവശ്യപ്പെട്ടു. മദ്രാസ് ഐ.ഐ.ടി പഠന റി പ്പോർട്ട് പ്രകാരം പാലം അപകടാവസ്ഥയിലാവാതിരിക്കാൻ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നും ഏപ്രിൽ വരെ കാത്തിരിക്കാൻ നിർവാഹമില്ലെന്നും ദേശീയപാത അധി കൃതർ വ്യക്തമാക്കി.

തിരക്കേറിയ ദിവസങ്ങളിൽ ദേശീയപാതയിൽ പാലങ്ങൾ അടച്ചിടുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് അധികൃതരും വിശദീകരിച്ചു. മഴയും മറ്റു പ്രശ്‌നങ്ങളും മൂലം 10 ദിവസത്തിനകം അറ്റ കുറ്റപണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അത് നീളു മെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടന പ്രവർ ത്തകർ ചൂണ്ടിക്കാട്ടി.

പഴയ പാലത്തിലെ സ്പാനുകൾക്കിടയിൽ ഉള്ള എക്സ്പാൻഷൻ ജോയിൻ്റുകളിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

Leave A Comment