സാംസ ബഹ്‌റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

  • Home page
  • Business & Strategy
  • സാംസ ബഹ്‌റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

സാംസ ബഹ്‌റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.


സാംസ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 23, വെള്ളിയാഴ്ച,വൈകിട്ട് 6 മുതൽ 10 മണി വരെ സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടിയിൽ 150 നു മുകളിൽ അംഗങ്ങൾ പങ്കെടുത്തു.പരിപാടിയിൽ നടന്ന പൊതുചടങ്ങിൽ സാംസ ലേഡീസ് വിംഗ് പ്രസിഡന്റ്‌ അജിമോൾ സോവിൻ അദ്യക്ഷത വഹിച്ചു സംസാരിക്കുകയും സെക്രട്ടറി ധന്യ സാബു സ്വാഗതം പറയുകയും ചെയ്തു.ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ്‌ ചീഫ് കോർഡിനേറ്റർ കെ ടി സലിം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.സാംസ പ്രസിഡന്റ്‌ റിയാസ് കല്ലമ്പലം, സെക്രട്ടറി സോവിൻ തോമസ്,മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഉപദേശകസമതി അംഗം മുരളികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ ലക്ഷ്മി ഗോവിന്ദ് ബ്രെസ്റ്റ് കാൻസർ ബോധവാത്കരണ ക്ലാസ്സ്‌ നയിച്ചു. അർബുദ രോഗലക്ഷണങ്ങൾ, രോഗം നേരത്തെ കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യം, സ്വയം പരിശോധന രീതികൾ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഡോക്ടർ വിശദികരിക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.നന്ദിസൂചകമായി ലേഡീസ് വിംഗ്, ഡോക്ടർ ലക്ഷ്മിക്ക് മൊമെന്റോയും, ക്യാൻവാസ് പെയിന്റിംഗും കൈമാറി.നിർമല ജേക്കബ് എം, സി ആയി പരിപാടികൾ നിയന്ത്രിച്ചു.ലേഡീസ് വിംഗ് ട്രഷർ റജീഷ ഗണേഷ് നന്ദി പറഞ്ഞു.

ലേഡീസ് വിംഗ് അവതരിപ്പിച്ച മൂകാഭിനയ സ്കിറ്റ്, കിഡ്സ്‌ വിംഗ് തീം ഡാൻസ് എന്നിവ പരിപാടിയുടെ മുഖ്യ ആഘർഷണമായിരുന്നു. ലേഡീസ് വിംഗ് പ്രവർത്തകർ ആയ അമ്പിളി, അപർണ,ഇൻഷാ, ബീന,സിതാര,കൃഷ്ണ, രജിത ലീബ, ഷാജിത എന്നിവരോടൊപ്പം മറ്റു ലേഡീസ് വിംഗ് പ്രവർത്തകരും പ്രോഗ്രാം വിജയമാക്കുന്നതിൽ പിന്നിൽ പ്രവർത്തിച്ചു.സാംസ അംഗമായ സെബി ഒരുക്കിയ പിങ്ക് കളർ തീം വേദിയും കാണികൾക്കു കണ്ണിനു കുളിർമയേകി.സാംസ ഉപദേശകസമതി അംഗം ശ്രീ വത്സരാജ്, അടുത്ത മാസം സാംസ നടത്തുവാൻ പോകുന്ന “വർണോത്സവം-സീസൺ 6” (കുട്ടികൾക്കായുള്ള ചിത്രരചന ക്യാമ്പും മത്സരവും,) പരിപാടിയെകുറിച്ചുള്ള പ്രധാന വിവരങ്ങൾ കാണികളെ അറിയിച്ചു.

Leave A Comment