ചികിത്സ ധനസഹായം കൈമാറി

ചികിത്സ ധനസഹായം കൈമാറി


അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന കേരള ഗ്യാലക്സി ഗ്രൂപ്പ് അംഗം സുജ സൈദ് മുഹമ്മദിന്റെ ചികിത്സയ്ക്കായി ധനസഹായം കൈമാറി.ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സമാഹരിച്ച ധനസഹായം ,BMC ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയും BMC ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തും ചേർന്നാണ് കൈമാറിയത്.ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് ധനസഹായം സമാഹരിക്കുന്ന പ്രവർത്തനങ്ങൾക്ക് സതീഷ് നരിക്കാട്ടേരി, വിജയൻ ഹമദ് ടൗൺ, വിനോദ് അരൂർ, റഷീദ് അതുല്യ എന്നിവർ നേതൃത്വം നൽകി.സഹായപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങൾക്കും കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമല നന്ദി അറിയിച്ചു.ഒരുമയാണ് നമ്മുടെ ശക്തി; കരുതലാണ് നമ്മുടെ മഹത്വം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഗ്രൂപ്പ് അംഗങ്ങൾ സഹായപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave A Comment