ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കെ.എം.ചെറിയാൻ ദേശീയ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശവുംപ്രതിജ്ഞയും നൽകി.ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിന വാരാഘോഷം ഓഗസ്റ്റ് 5ന് ഇന്ത്യൻ ക്ലബിൽ തുടക്കമിട്ടിരുന്നു . ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ഇന്ത്യയും ബഹ്റൈനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാർഷികവും പ്രമാണിച്ച് ഇന്ത്യൻ ക്ലബ്ബ് “ജയ് ഹോ” – എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഓഗസ്റ്റ് 5 ന് ചിത്രരചന മത്സരങ്ങളോടെയാണ് ക്ലബിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.വിവിധ പ്രായക്കാർക്കുള്ള ചിത്രരചനാ മത്സരം, ദേശഭക്തിഗാന മത്സരം, ലൈവ് പെയിന്റിംഗ് കാമ്പെയ്ൻ, പ്രൊഫഷണൽ ഫോട്ടോഗ്രാഫി മത്സരവും പ്രദർശനവുമാണ് പരിപാടിയിൽ ഒരുക്കിയിട്ടുള്ളത്.ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഫോട്ടോഗ്രാഫിക് & പെയിന്റിംഗ് പ്രദർശനം 2022 ഓഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.ആഗസ്ത് 13-ന് സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയിൽ ബഹ്റൈനീലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി പിയൂഷ് ശ്രീ വാസ്തവയായിരുന്നു മുഖ്യാതിഥി.