കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരം, സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നുവെന്ന് കെ സുധാകരന്‍.

  • Home-FINAL
  • Kerala
  • കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരം, സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നുവെന്ന് കെ സുധാകരന്‍.

കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരം, സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നുവെന്ന് കെ സുധാകരന്‍.


ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സര്‍ക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തലശ്ശേരിയില്‍ ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വന്‍കിടക്കാര്‍ക്ക് മാത്രം സഹായകരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്ടിക്കേണ്ടതും അവരെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.പ്രദേശവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനുമുള്ള അന്തരീക്ഷം ഒരുക്കിയിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

Leave A Comment