ബ്രേക്കിന് പകരം യുവാവ് ചവിട്ടിയത് ആക്സിലേറ്ററിൽ; തിരുവനന്തപുരത്തെ അപകടത്തിൽ നാലുപേരുടെ നില ഗുരുതരം

  • Home-FINAL
  • Kerala
  • ബ്രേക്കിന് പകരം യുവാവ് ചവിട്ടിയത് ആക്സിലേറ്ററിൽ; തിരുവനന്തപുരത്തെ അപകടത്തിൽ നാലുപേരുടെ നില ഗുരുതരം

ബ്രേക്കിന് പകരം യുവാവ് ചവിട്ടിയത് ആക്സിലേറ്ററിൽ; തിരുവനന്തപുരത്തെ അപകടത്തിൽ നാലുപേരുടെ നില ഗുരുതരം


തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗതയിലെത്തിയ കാർ പാഞ്ഞുകയറിയ അപകടത്തിൽ നാലുപേരുടെ നില അതീവഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണു നാഥാണ് കാറോടിച്ചിരുന്നത്. വാഹനത്തിന് യന്ത്ര തകരാറൊന്നുമില്ലന്നാണ് ആർടിഒ അജിത് കുമാർ പറഞ്ഞത്. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകട കാരണം. യുവാവിന്റെ ലൈസൻസ് പരിശോധിക്കേണ്ടതുണ്ടെന്നും ആർടിഒ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരാണ്. മറ്റുരണ്ടുപേർ വഴിയാത്രക്കാരാണ്. ഒരു ഓട്ടോഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

2019ൽ തിരുവനന്തപുരം ആർടിഒയാണ് വിഷ്ണുനാഥിന് ലൈസൻസ് അനുവദിച്ചത്. സംഭവം നടക്കുമ്പോൾ ഗതാഗത കമ്മീഷണറും ആശുപത്രിക്കുളളിലുണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കന്റോൺമെന്റ് പൊലീസ് ശേഖരിച്ചുവരികയാണ്. വിഷ്ണുനാഥിനെയും അമ്മാവനെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

 

Leave A Comment