ട്രീ ഓഫ് ലൈഫിന് സമീപമുള്ള സഖിറിലെ അല്‍-ഖറയിൽ ഇന്നലെ നടന്ന വാഹനാപകടത്തില്‍ എട്ട് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വിനോദയാത്രക്കെത്തിയവരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.29 ഉം 31 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരാണ് മരിച്ച മറ്റുള്ളവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ സുരക്ഷാ അധികാരികള്‍, ആംബുലന്‍സ് സര്‍വീസുകള്‍, സിവില്‍ ഡിഫന്‍സ് ടീമുകള്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.

