കെഎസ്ആർടിസി ബസും എസ് യു വിയും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു, അമ്മയ്ക്കും മകൾക്കും പരിക്ക്

  • Home-FINAL
  • Kerala
  • കെഎസ്ആർടിസി ബസും എസ് യു വിയും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു, അമ്മയ്ക്കും മകൾക്കും പരിക്ക്

കെഎസ്ആർടിസി ബസും എസ് യു വിയും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു, അമ്മയ്ക്കും മകൾക്കും പരിക്ക്


കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയിൽനിന്ന് പുറത്തെടുത്തത്. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗവും തകർന്നു. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

എസ്യുവിയിൽ പ്രിൻസും ഭാര്യയും മൂന്നു മക്കളുമാണ് ഉണ്ടായിരുന്നത്. പ്രിൻസിനോടൊപ്പം മുൻ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് നിസാര പരുക്കെയുള്ളു. പ്രിൻസ് കല്ലേലിഭാഗം കൈരളി ഫൈൻനാൻസ് ഉടമയാണ്. മരിച്ച അതുൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും അൽക്ക യുകെജി വിദ്യാർഥിയുമാണ്.പൊലീസും ആംബുലൻസും വരാൻ കാലതാമസമുണ്ടായതായി നാട്ടുകാർ പറഞ്ഞു.

Leave A Comment