മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി

  • Home-FINAL
  • Kerala
  • മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി

മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി


കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനടുത്ത് ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് ഈ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. പി.പി.രാധാകൃഷ്ണൻ-ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി, അനശ്വര.

ആറുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനായിരുന്നു അവധി കഴിഞ്ഞ് മടങ്ങിയത്. ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫിസറായിരുന്നു.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു മൊസാംബിക്കിൽ അപകടം. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി.

Leave A Comment