കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് മൂന്നു സുഹൃത്തുക്കൾ മരിച്ചു

  • Home-FINAL
  • Kerala
  • കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് മൂന്നു സുഹൃത്തുക്കൾ മരിച്ചു

കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് മൂന്നു സുഹൃത്തുക്കൾ മരിച്ചു


പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു സുഹൃത്തുക്കളായ 3 യുവാക്കൾ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്ക് സാരമായ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നിനാണു സംഭവം.പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

Leave A Comment