അടൂരിൽ സ്വത്തിനുവേണ്ടി അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി; മകൻ അറസ്റ്റിൽ

  • Home-FINAL
  • Kerala
  • അടൂരിൽ സ്വത്തിനുവേണ്ടി അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി; മകൻ അറസ്റ്റിൽ

അടൂരിൽ സ്വത്തിനുവേണ്ടി അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി; മകൻ അറസ്റ്റിൽ


അടൂർ: കൊലപ്പെടുത്തുമെന്നു പറഞ്ഞ് അമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ ആനയടി ചെറുകുന്ന് ലിസി ഭവനിൽ ലിസിയെ (65) ആണ് രണ്ടാമത്തെ മകനായ ജോറിൻ തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും യു.എസിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്.

ഇവർക്ക് മൂന്ന് ആൺമക്കളാണ്. മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലും ഇളയ മക്കളായ ജോറിനും ഭാര്യ ഷൈനിയും, ഐറിനും ഭാര്യ രാജിയും ഇടുക്കിയിലുമാണ് താമസിക്കുന്നത്. അക്രമം നടക്കുമ്പോൾ ഇളയമകൻ ഐറിനും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായിരുന്നു. പരാതിക്കാരിയുടെ മുറിയിലെത്തിയ പ്രതി വീടും സ്വത്തും എഴുതിക്കൊടുക്കണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നും തലയ്ക്ക് തോക്ക് ചൂണ്ടി ഭീഷണിതെടുത്തി. ഭയന്ന ലിസി നൽകാമെന്ന് പറയുകയും അപ്പോഴേക്കും ഐറിൻ പൊലീസിനെ വിളിക്കുകയുമായിരുന്നു. ലിസിയുടെ മൊഴി അടൂർ പൊലീസ് രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോക്കുകൾ കണ്ടെത്തി. ജോറിനെ കോടതിയിൽ ഹാജരാക്കി.

Leave A Comment