ഇസ്രായേലിൻ്റെ ഭീഷണികളെ ഒന്നിച്ച് നേരിടും: അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഖത്തറിന് പൂർണ പിന്തുണയുമായി ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ

  • Home-FINAL
  • Business & Strategy
  • ഇസ്രായേലിൻ്റെ ഭീഷണികളെ ഒന്നിച്ച് നേരിടും: അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഖത്തറിന് പൂർണ പിന്തുണയുമായി ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ

ഇസ്രായേലിൻ്റെ ഭീഷണികളെ ഒന്നിച്ച് നേരിടും: അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഖത്തറിന് പൂർണ പിന്തുണയുമായി ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ


ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കും അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ എതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്നു എന്ന് ബഹ്റൈൻ വ്യക്തമാക്കി . “ഈ ആക്രമണം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു, എന്നും ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ബഹ്റൈൻ വ്യക്തമാക്കി.ഇസ്രായേലുമായുള്ള ബന്ധത്തിൽ എല്ലാ അറബ്-ഇസ്ലാമിക രാജ്യങ്ങളും പുനപ്പരിശോധന നടത്തണമെന്നാണ് ഇന്നലെ ദോഹയില്‍ നടന്ന അടിയന്തിര ഉച്ചകോടിയുടെ തീരുമാനം. ദോഹയിലെ ഹമാസ് ഓഫീസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് അറബ്, മുസ്ലിം രാജ്യങ്ങൾ ഉച്ചകോടി ചേർന്നത്. ദോഹയിൽ നടന്ന അറബ് ലീഗ് , ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ സംയുക്ത സമ്മേളനത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്

Leave A Comment