അന്തർദേശീയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തിയുള്ള ഒരു ലക്ഷ്യസ്ഥാനമായി ബഹ്റൈൻ ഉയർന്നു എന്നതിൻ്റെ തെളിവാണ് ഇത്തവണത്തെ ഏഷ്യൻ യൂത്ത് ഗെയിംസ് 2025 എന്ന് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ (SCYS) ആദ്യ ഡെപ്യൂട്ടി ചെയർമാനും, ജനറൽ സ്പോർട്സ് അതോറിറ്റി (GSA) പ്രസിഡന്റും, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (BOC) പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ.ഏഷ്യൻ യൂത്ത് ഗെയിംസ് 2025ന്റെ ഭാഗമായി കഴിഞ്ഞദിവസം എക്സിബിഷൻ വേൾഡിൽ നടന്ന ഭാരോദ്വഹന മത്സരങ്ങൾ കാണുന്നതിനായി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് എത്തിയിരുന്നു. പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തിലെ ചാമ്പ്യന്മാർക്ക് അദ്ദേഹം മെഡലുകൾ സമ്മാനിച്ചു. ഹാൻഡ്ബോൾ, തായ്ക്വോണ്ടോ, ഇ-സ്പോർട്സ്, മുവായ് തായ് എന്നിവയിലെ മത്സരങ്ങളും അദ്ദേഹം വീക്ഷിച്ചു.ഗെയിംസിന്റെ പ്രധാന നേട്ടങ്ങൾ അദ്ദേഹം വ്യക്തമാക്കുകയും,ഇതുവരെയുള്ള നേട്ടങ്ങൾ കൈവരിക്കുന്നതിന് ബഹ്റൈൻ ഭരണാധികാരികളും,മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും എസ്സിവൈഎസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും നടത്തിയ ശ്രമങ്ങളും പിന്തുണയും അദ്ദേഹം പ്രശംസിച്ചു.ഗെയിംസിന് തിരശ്ശീല വീഴുന്നത് വരെ അത്ലറ്റുകൾക്കും പ്രതിനിധി സംഘങ്ങൾക്കും കാണികൾക്കും മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്നതിനുള്ള ശ്രമങ്ങൾ ബഹ്റൈൻ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി

