എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ഈ വര്‍ഷം ഈ മേഖലയില്‍ ആദ്യമായി ഡെഫ്കോണ്‍ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തോടെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.ലോകമെമ്പാടുമുള്ള വിദഗ്ധരുടെയും തീരുമാനമെടുക്കുന്നവരുടെയും തിരഞ്ഞെടുത്ത സംഘത്തെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണ് സമ്മേളനം എന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. .സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവും സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ, നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
- November 6, 2025
- BMC News Desk

