ദുബായ് – മംഗളൂരു സർവീസ് റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • Home-FINAL
  • Kerala
  • ദുബായ് – മംഗളൂരു സർവീസ് റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് – മംഗളൂരു സർവീസ് റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്


കൊച്ചി: ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പറക്കേണ്ട വിമാനം റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ദുബായ് – മംഗളൂരു റൂട്ടിലുള്ള തങ്ങളുടെ ഒരു വിമാനം എയർലൈനിന്റെ നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങൾ കാരണം റദ്ദാക്കേണ്ടിവന്നതിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. ഇതിന് പകരം യാത്രക്കാർക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് തിരിച്ചുള്ള വിമാനം റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു. മംഗളൂരുവിൽ നിന്നുള്ള ഒരു യാത്രക്കാരന്റെ മെഡിക്കൽ സാഹചര്യം മോശമായതിനാൽ വിമാനം തിരികെ മംഗളൂരുവിലേക്ക് തന്നെ പോകുകയായിരുന്നു. ദുബായിൽ ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു ഇത്.

വിമാന യാത്ര മുടങ്ങിയ എല്ലാ യാത്രക്കാർക്കും ദുബായിലെ എയർപോർട്ട് ഹോട്ടലിൽ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ താമസസൗകര്യം ഉടൻ ഏർപ്പെടുത്തി. കണ്ണൂർ പോലെ മംഗലാപുരത്തിന് സമീപ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചവർക്കും, ബുക്കിംഗ് റദ്ദാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യാൻ ആവശ്യപ്പെട്ടവർക്കും അതിനനുസരിച്ചുള്ള സഹായങ്ങൾ നൽകി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

Leave A Comment