ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്; ഡ​ൽ​ഹി​ വിമാനത്താവളത്തിൽ 129 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

  • Home-FINAL
  • International
  • ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്; ഡ​ൽ​ഹി​ വിമാനത്താവളത്തിൽ 129 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്; ഡ​ൽ​ഹി​ വിമാനത്താവളത്തിൽ 129 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി


ന്യൂ​ഡ​ൽ​ഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞിരിക്കുകയാണ്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​വി​ൽ കു​റ​ഞ്ഞ ദൃ​ശ്യ​പ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ വി​മാ​ന​ങ്ങ​ളും സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അധികൃതർ അ​റി​യി​ച്ചു.
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ദി​നം 1,300 വി​മാ​നങ്ങളാണ സ​ർ​വീ​സ് ന​ട​ത്തുന്ന​ത്.

Leave A Comment