ബഹ്റൈനിലെ ക്രിസ്ത്യൻ ഗായകരുടെ സംഘമായ “ഗ്രിഗോറിയൻ കോർഡ്സ്” അവതരിപ്പിച്ച ”റെഹംതോ” എന്ന ഹാശാ ആഴ്ച (ഹോളി വീക്ക്) ഗീതങ്ങളുടെ ആൽബം പുറത്തിറങ്ങി. ഫാദർ ജേക്കബ് ഫിലിപ്പ് (നടയിൽ) ഈ സംഗീത ആൽബത്തിന് നേതൃത്വം നൽകിയത് .പശ്ചാത്തല സംഗീതം ഷിനു സ്റ്റീഫൻ നിർവഹിച്ച ഈ ആൽബത്തിൽ 20 ഓളം ഗായകർ പങ്കെടുത്തിട്ടുണ്ട്. ഈ ആൽബം,സുറിയാനി,മലയാളം എന്നീ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഹോളി വീക്ക് ( പെസഹ തയ്യാറെടുപ്പ് ആഴ്ച) സമയത്ത് പാടപ്പെടുന്ന ആത്മീയ ഗാനങ്ങളാണ്.