മനാമ:ബഹ്റൈനിലെ ആതുരസേവനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് . ‘ഡീഫീറ്റ് ഡയബറ്റിസ് വാക്കത്തോൺ’ സീസൺ 4 സംഘടിപ്പിച്ചു. നവംബർ 14 വെള്ളിയാഴ്ച ദോഹത്ത് ആറാദ് പാർക്കിൽ, നടന്ന പരിപാടി സോളിഡാരിറ്റി ബഹ്‌റൈനുമായി സഹകരിച്ച് ആണ് നടത്തിയത്.അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ഹിസ് എക്സലൻസി ഗൈൻസ് ജെയിം റിക്കാർഡോ ഗല്ലഗ എന്നിവർ ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സോളിഡാരിറ്റി ബഹ്റൈൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജയ് പ്രകാശ്; അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ സ്ട്രാറ്റജി & ബിസിനസ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്; അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ; സീനിയർ മാനേജ്മെന്റ് ടീം, ബ്രാഞ്ച് മേധാവികൾ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാവിലെ 7:00 മണിക്ക് ഫിറ്റ്‌നസ് ഫസ്റ്റ് ടീമിന്റെ നേതൃത്വത്തിൽ 30 മിനിറ്റ് എയ്‌റോബിക്‌സ് സെഷനോടെയാണ് പരിപാടി ആരംഭിച്ചത്.അൽ ഹിലാൽ ബ്രാൻഡഡ് ടീ-ഷർട്ടുകളും തൊപ്പികളും ധരിച്ച് ഏകദേശം 3000 ഓളം ആളുകൾ പാർക്കിലൂടെ 3 കിലോമീറ്റർ ദൂരം ഒരുമിച്ച് നമുക്ക് പ്രമേഹത്തെ പരാജയപ്പെടുത്താം” എന്ന മുദ്രാവാക്യവുമായി വാക്കത്തോണിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്നു വർഷങ്ങളെ അപേക്ഷിച്ച് അൽ ഹിലാൽ ഒരുക്കിയ ഏറ്റവും വലിയ വാക്കത്തോൺ ആയിരുന്നു ഇത്തവണത്തേത് . അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞു, “ഇത്രയും പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തിനായി ഇത്രയധികം ആളുകൾ ഒത്തുചേരുന്നത് കാണുന്നത് സന്തോഷകരമാണ്. പ്രമേഹത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് തങ്ങളുടെ ദൗത്യം എന്നും അതിനായി ഒരുക്കിയ ഈ പരിപാടിയിൽ സമൂഹത്തിൽ നിന്ന് ഇത്രയും ആവേശകരമായ പ്രതികരണം ലഭിക്കുന്നതിൽ അഭിമാനിക്കുന്നു, എന്നം പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നതിന് ഭാവിയിൽ അൽ ഹിലാൽ ഹെൽത്ത്കെയർ തുടർന്നും ഇതുപോലുള്ള പരിപാടികളെ പിന്തുണയ്ക്കുകയും സംഘടിപ്പിക്കുകയും ചെയ്യും എന്നും ഡോക്ടർ ശരത് ചന്ദ്രൻ പറഞ്ഞു.പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ, 100 ദിനാർ വിലമതിക്കുന്ന സൗജന്യ ഫുൾ-ബോഡി ചെക്കപ്പ് കൂപ്പണുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയും നൽകിയിരുന്നു.സോളിഡാരിറ്റി ബഹ്റൈൻ, അമാകിൻ, മെഗാമാർട്ട്, ബേക്ക്മാർട്ട്, പൊകാരി സ്വെറ്റ്, ഫിറ്റ്നസ് ഫസ്റ്റ് ബഹ്റൈൻ, റേഡിയോ മിർച്ചി, തുടങ്ങിയവരും പരിപാടിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. രാജ്യത്തുടനീളമുള്ള ആരോഗ്യകരമായ ജീവിതശൈലികളെയും പ്രമേഹ പ്രതിരോധത്തെയും പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് നവംബർ 28ന് ഡി ഫീറ്റ് ഡയബറ്റിസ് സൈക്ലോത്തോൺ സീസൺ ഫൈവും അൽഹിലാൽ ഒരുക്കുന്നു. ബഹ്‌റൈനിലുടനീളമുള്ള അൽ ഹിലാലിൻ്റെ 10 ബ്രാഞ്ചുകളും സമൂഹത്തിൽ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുന്നു എന്നും അൽ ഹിലാൽ അറിയിച്ചു.

