അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാർച്ച് 13 ന് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിംഗ് ഏരിയായിലാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ റോയൽ പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ്,മാധ്യമ പ്രവർത്തകൾ, അൽഹിലാൽ ജീവനക്കാർ,ക്ലയന്റുകൾ എന്നിവർ അടക്കം1,600 ൽ അധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൾ ലത്തീഫ് എന്നിവരും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സീനിയർ ലീഡർഷിപ്പ് മാനേജ്മെന്റ്, മാർക്കറ്റിംഗ് ടീമുകളും ചടങ്ങിൽ പങ്കെടുത്തു.

ഷസ്രിൽ സാഹിറാൻ (മലേഷ്യ അംബാസഡർ), റയിസ് ഹസ്സൻ സരോവർ എൻഡിസി (ബംഗ്ലാദേശ് അംബാസഡർ), സഖിബ് റൗഫ് (പാകിസ്ഥാൻ അംബാസഡർ), ആനി ജലാൻഡോ-ഓൺ ലൂയിസ് (ഫിലിപ്പീൻസ് അംബാസഡർ), ഷിഫെറാവ് ജി. ജെന (എത്യോപ്യ അംബാസഡർ), ഗുസ്താവോ കാമ്പെലോ (ബ്രസീൽ എംബസി അംബാസഡർ കൗൺസിലർ),

മുഹമ്മദ് അനീൽ സഫർ (പാകിസ്ഥാൻ മിഷന്റെ ഡെപ്യൂട്ടി ഹെഡ്), രവി കുമാർ ജെയിൻ (ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി), മധുക ഹർഷാനി സിൽവ (ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്കയുടെ ചാർജ് ഡി അഫയേഴ്സ് ), മനാച്ചായ് വട്ടനവോങ്സാർട്ട് (തായ് എംബസിയിലെ കൗൺസിൽ മന്ത്രി), അഹമ്മദ് ജെ. അൽ-ഹൈക്കി (തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി), മിസ്റ്റർ യൂസഫ് യാക്കൂബ് ലോറി (ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ), അഹമ്മദ് മുഹമ്മദ് അൽമുഗാവി (മുഹറഖ് മുനിസിപ്പാലിറ്റി കൗൺസിൽ അംഗം), ഡോ. ശരത് ചന്ദ്രൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സിഇഒ),ആസിഫ് മുഹമ്മദ് (അൽ ഹിലാൽ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റ്), സിഎ സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ), ഡോ. ആമിർ അൽ-ഡെറാസി (ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ്), ജയ് പ്രകാശ് (ഡെപ്യൂട്ടി ജനറൽ മാനേജർ | ബിസിനസ് ഡെവലപ്മെന്റ്, സോളിഡാരിറ്റി ഇൻഷുറൻസ്, ബഹ്റൈൻ) എന്നിവരും ബഹറിനിലെ ജീവകാരുണ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും മറ്റ് അതിഥികളും ചടങ്ങിൽ ഒത്തു ചേർന്നു.

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൾ ലത്തീഫ് എന്നിവർ എല്ലാ അംബാസഡർമാരോടും മറ്റ് അതിഥികളോടും നന്ദി രേഖപ്പെടുത്തുകയും

ജാതിമതഭേദമന്യേ സമൂഹ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ആചാരങ്ങളും പാരമ്പര്യങ്ങളും ഒരുക്കുന്നതിലൂടെ ഐക്യത്തിന്റെയും ഒരുമയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള അൽ ഹിലാലിൻ്റെ പ്രതിബദ്ധതയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇരുവരും അഭിപ്രായപ്പെട്ടു.ഇഫ്താറിന് ശേഷം, കുട്ടികൾക്കായി ഒരു ഗെർഗോവൻ പരിപാടിയും ഒരുക്കിയിരുന്നു.

