ബഹ്‌റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ഫിലിപ്പീൻസ് സമൂഹത്തിനായി കബയാൻ പ്രിവിലേജ് കാർഡ് പുറത്തിറക്കി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ഫിലിപ്പീൻസ് സമൂഹത്തിനായി കബയാൻ പ്രിവിലേജ് കാർഡ് പുറത്തിറക്കി

ബഹ്‌റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ഫിലിപ്പീൻസ് സമൂഹത്തിനായി കബയാൻ പ്രിവിലേജ് കാർഡ് പുറത്തിറക്കി


ബഹ്‌റൈനിലെ ആതുരസേവന രംഗത്ത് നിരവധി സ്തുത്യർഹ സേവനങ്ങൾ നൽകിവരുന്ന , അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ബഹ്‌റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിനായി കബയാൻ പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി .അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രന്റെയും, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആസിഫിന്റെയും അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മാർക്കറ്റിംഗ് ടീമിന്റെയും നേതൃത്വത്തിലാണ് കാർഡ് പുറത്തിറക്കിയത്.

ഈ കാർഡുവഴി ,ബഹ്‌റൈലെ ഫിലിപ്പിൻ സമൂഹത്തിന് വിപുലമായ ആരോഗ്യ പരിരക്ഷകളും,പ്രത്യേക ആനുകൂല്യങ്ങളും അൽ ഹിലാൽ വാഗ്ദാനം ചെയ്യുന്നു. ബഹ്‌റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് ,ഓഗസ്റ്റ് 22 വെള്ളിയാഴ്ച . അൽ ഹിലാൽ മെഡിക്കൽ സെന്ററിൻ്റെ സൽമാബാദ് ബ്രാഞ്ചിലാണ് ചടങ്ങ് നടന്നത്.പരിപാടിയിൽ ബഹ്‌റൈനിലെ , ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, വെൽഫെയർ ഓഫീസർ ജൂവിലിൻ ആൻസ് ഗംബെ, മുതിർന്ന ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി പ്രതിനിധികൾ, ഫിലിപ്പീൻസ് സമൂഹത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സമൂഹത്തിന് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലുള്ള അൽഹിലാലിൻ്റെ സഹകരണത്തിനും പ്രതിബദ്ധതയ്ക്കും ഫിലിപ്പിൻസ് അംബാസിഡർ നന്ദി രേഖപ്പെടുത്തി.ഫിലിപ്പീൻസ് എംബസിയുടെ തുടർച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും ഡോ. ശരത് ചന്ദ്രനും നന്ദി അറിയിച്ചു.

കബയാൻ പ്രിവിലേജ് കാർഡുടമകൾക്ക് വർഷത്തിലൊരിക്കൽ ഏതെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടറുമായി സൗജന്യ കൺസൾട്ടേഷൻ നടത്താനും , പരിശോധനകളുടെ എണ്ണത്തിൽ പരിധിയില്ലാതെ വളരെ കുറഞ്ഞ നിരക്കിൽ, വിറ്റാമിൻ ഡി പരിശോധനകൾ നടത്താനും , മൂന്ന് മാസത്തിലൊരിക്കൽ സൗജന്യ മിനി ബോഡി പരിശോധനയിൽ നിന്ന് പ്രയോജനം നേടാനും കഴിയും. ഈ പരിശോധനയിൽ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, വൃക്ക, കരൾ പരിശോധന, ബിഎംഐ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ഡോക്ടറുടെ കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ജനറൽ പ്രാക്ടീസ്, പീഡിയാട്രിക്സ്, ഫാമിലി മെഡിസിൻ, ഡെന്റൽ, ഓർത്തോഡോണ്ടിക്സ്, ഇഎൻടി, ഇന്റേണൽ മെഡിസിൻ, യൂറോളജി, ഡെർമറ്റോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, ലബോറട്ടറി പരിശോധനകൾ, ശസ്ത്രക്രിയകളും നടപടിക്രമങ്ങളും, റേഡിയോളജി, ഗൈനക്കോളജി, ഒപ്റ്റിക്കൽ ഉൽപ്പന്നങ്ങൾ, ലേസർ, കോസ്മെറ്റിക് ചികിത്സകൾ ഉൾപ്പെടെയുള്ള കോസ്മെറ്റോളജി, എംആർഐ, സിടി പോലുള്ള നൂതന ഇമേജിംഗ് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക കിഴിവുകൾ ലഭിക്കും. പരിപാടിയിൽ പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും , ഗുഡീ ബാഗുകളും വിതരണം ചെയ്യുകയും ചെയ്തു. ബഹ്‌റൈനിലെ ഫിലിപ്പിനോ പൗരന്മാർക്കിടയിൽ ആരോഗ്യ സംരക്ഷണത്തിൻ്റെ,ആവശ്യകതയും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പ്രിവിലേജ് കാർഡ് സുപ്രധാന പങ്കുവഹിക്കുന്നുവെന്നും അൽഹിലാൽ അറിയിച്ചു.കബയാൻ പ്രിവിലേജ് കാർഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്,39294671 എന്ന നമ്പറിൽ ജിജോ എബ്രഹാമുമായി ബന്ധപ്പെടാം എന്നും അൽഹിലാൽ ഗ്രൂപ്പ് കൂട്ടിച്ചേർത്തു.

Leave A Comment