അൽ ഹിലാൽ ഹോസ്പിറ്റൽ മദർ ആൻഡ് ചൈൽഡ് യൂണിറ്റ് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ ഹോസ്പിറ്റൽ മദർ ആൻഡ് ചൈൽഡ് യൂണിറ്റ് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിക്കുന്നു.

അൽ ഹിലാൽ ഹോസ്പിറ്റൽ മദർ ആൻഡ് ചൈൽഡ് യൂണിറ്റ് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിക്കുന്നു.


ബഹ്റൈനിലെ ആതുരസേവനരംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന അൽഹിലാൽ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെൻറർ ക്രിസ്തുമസിനോടനുബന്ധിച്ച് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിക്കുന്നു. ഹോസ്പിറ്റലിലെ മദർ ആൻഡ് ചൈൽഡ് യൂണിറ്റാണ് പരിപാടി നടത്തുന്നത്. ഡിസംബർ 6 വൈകുന്നേരം 5 മണി മുതൽ രാംലീ മാളിലെ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഫുഡ് കോർട്ടിലാണ് പരിപാടി സംഘടിപ്പിക്കുക. ഗർഭിണികളായ എല്ലാ സ്ത്രീകളെയും കേക്ക് മിക്സിങ് സെറിമണിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അൽ ഹിലാൽ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് 50 ദിനാറിന്റെ ക്യാഷ് വൗച്ചർ, അൽ ഹിലാലിൽ മൂന്നുമാസത്തേക്ക് സൗജന്യ പ്രഗ്നൻസി കൺസൾട്ടേഷൻ, കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഗിഫ്റ്റ് ഹാമ്പേഴ്സ് തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും.
രജിസ്റ്റർ ചെയ്യുന്നതിനായി 33609362 അല്ലെങ്കിൽ 33601407 ഇനി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment