ഇടത്തൊടി ഫിലിംസ് ഉം ലിൻസാ ഫിലിംസും കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ,ലിനി സ്റ്റാൻലി തിരക്കഥ, സംവിധാനം നിർവ്വഹിച്ച, Double Feature പ്രദർശനത്തിനായി അച്ഛൻ മാഷും സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സും ഒരുങ്ങിക്കഴിഞ്ഞു. വിധേയൻ സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ്, പുലിമുരുകനിലെ ശ്രദ്ധേയമായ മൂപ്പൻ എന്നിങ്ങനെ മലയാള സിനിമയിൽ തൻ്റെ അഭിന മുഹൂർത്തങ്ങൾ നൽകിയ മഹാനടൻ M .R. ഗോപകുമാറിനെ കേന്ദ്രകഥാപാത്രമാക്കി ബഹ്റൈനിൽ പൂർണ്ണമായും ചിത്രീകരിച്ചതാണ് അച്ചൻ മാഷ്. ഇടത്തൊടി K ഭാസ്ക്കരൻ പ്രൊഡ്യൂസ് ചെയ്ത , Al -3D യിലൂടെ കഥ പറഞ്ഞ ആദ്യത്തെ മലയാള ഹ്രസ്വഫിലിം സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സ് ഇതിനോടകം TV അവാർഡ് സഹിതം15 ഓളം നാഷണൽ, ഇൻ്റർനാഷണൽ അവാർഡുകളിലായി 50 ഓളം അവാർഡുകൾ കരസ്ഥമാക്കി കഴിഞ്ഞു.ജേക്കബ് ക്രിയേറ്റീവ് ബീസാണ് രണ്ട് സിനിമയുടേയും സിനിമാറ്റോഗ്രാഫറും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് സ്റ്റാൻലി തോമസ്ഉം വിനോദ് ആറ്റിങ്ങലുമാണ്.പ്രശസ്ത സിനിമ സംവിധായകൻ തുളസിദാസാണ് ഈ ഫിലിമുകളുടെ പ്രദർശന വേളയിലെ മുഖ്യാതിഥി .തുളസിദാസ് സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമ യുടെ ടൈറ്റൽ പ്രഖ്യാപനവും ദാനമൾ എപിക്സ് തിയേറ്ററിൽ വെച്ച് നടക്കുന്ന പ്രദർശന വേളയിൽ ഉണ്ടാകും.ഈ സിനിമയുടെ തിരക്കഥ, സംഭാഷണം ലിനി സ്റ്റാൻലിയാണ്. പ്രസ്തുത സിനിമയുടെ ഓഡീഷൻ ബഹ്റൈനിൽ ഇൻഡ്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു.

റിലീസിനോടനുബന്ധിച്ച് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ തുളസിദാസ്, ലിനിസ്റ്റാൻലി, ഇടത്തൊടി K.ഭാസ്ക്കരൻ, അജിത് നായർ, ജേക്കബ് ക്രിയേറ്റീവ് ബീസ്, ഹരീഷ് നായർ, വിനോദ് നാരായണൻ,സ്റ്റാൻലി തോമസ് , വിനോദ് ആറ്റിങ്ങൽ, തോമസ് ഫിലിപ്പ് ,സന്തോഷ് K നായർ എന്നിവർ പങ്കെടുത്തു.

