പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം;സംസ്ഥാനങ്ങളോട് അടിയന്തര നിർദേശം നൽകി അമിത് ഷാ

  • Home-FINAL
  • Business & Strategy
  • പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം;സംസ്ഥാനങ്ങളോട് അടിയന്തര നിർദേശം നൽകി അമിത് ഷാ

പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം;സംസ്ഥാനങ്ങളോട് അടിയന്തര നിർദേശം നൽകി അമിത് ഷാ


സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാൻ അടിയന്തര നിർദേശം നൽകി അമിത് ഷാ. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പാലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാകിസ്താനികൾ അമൃത്സറിലെ വാ​ഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി.ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇത് അടച്ചിട്ടിരിക്കുകയാണ്.ഉത്തർപ്രദേശിലെ വിവിധ ന​ഗരങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരികെ അയയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുപിയിൽ താമസിക്കുന്ന പാകിസ്താൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ യോഗി ആദിത്യനാഥിന്റെ വസതിയിൽ യോ​ഗം ചേർന്നു.

Leave A Comment