നാഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ അൻസി സോജന് വെള്ളി. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. 6.53 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. ചൈനയുടെ ഹുവാങ് യിംഗ്യംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി.
അൻസിയേക്കാൾ വെറും രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിലാണ് ഹുവാങ് ഒന്നാമതെത്തിയത്. കഴിഞ്ഞ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലും ആൻസി വെള്ളി നേടിയിരുന്നു.
ആട്ടോ ഡ്രൈവറുടെ മകൾ
തൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. സ്കൂൾ തലത്തിൽ സോജൻ തന്നെയായിരുന്നു ആൻസിയുടെ കോച്ച്. സംസ്ഥാന ദേശീയ സ്കൂൾ കായികമേളകളിൽ നിരവധി സ്വർണം നേടിയ ആൻസി ഇപ്പോൾ ഇന്ത്യൻ നേവിയിൽ ചീഫ് പെറ്റി ഓഫീസറാണ്.
