അയൽവീട്ടുകാരുടെ അസഭ്യവർഷം; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ച നിലയിൽ

  • Home-FINAL
  • Business & Strategy
  • അയൽവീട്ടുകാരുടെ അസഭ്യവർഷം; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ച നിലയിൽ

അയൽവീട്ടുകാരുടെ അസഭ്യവർഷം; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ച നിലയിൽ


അയൽവീട്ടുകാരുടെ അസഭ്യവർഷത്തിന് പിന്നാലെ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്. അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്ന് മനസ് വിഷമിച്ചാണ് ആത്മഹത്യെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ള ആളുകൾ അനുഷയെ അസഭ്യവർഷം നടത്തിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കാണിച്ച് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.

സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ പ്രശ്‌നമുണ്ടായിരുന്നു. അയൽവീട്ടിലെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരയുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. പിതാവ് പെട്ടെന്ന് എത്തിയെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരിച്ചു. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടിയിരുന്നു പെൺകുട്ടി. സഹോദരി: ആരതി.

 

Leave A Comment