സിറിയൻ താരം അഗിയാദ് മെറോ അൽ ഒറൂബ ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിന്റെ ഏഴാം മാസ പതിപ്പിലെ ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി.അൽ ഒറൂബ ഗെയിംസ് ഹാളിൽ ജൂണിൽ നടന്ന മത്സരത്തിൽ ഒന്നാമതെത്തിയ മെറോ, 7 റൗണ്ടുകളിൽ നിന്നായി 6.5 പോയിന്റുകൾ നേടുകയും ആൻഡാലസ് വിസ് കിഡ്സിലെ ഇന്ത്യൻ താരം അജിങ്ക്യ വാമൻ ഖോർജുവെങ്കറിനെതിരായ ഫൈനൽ റൗണ്ട് സമനില ഒഴികെയുള്ള എല്ലാ ഗെയിമുകളിലും വിജയിക്കുയും ചെയ്തു.

മെയ് മാസത്തെ ടൂർണമെന്റ് ചാമ്പ്യനായ ഫിലിപ്പീൻസിലെ മുൻനിര കളിക്കാരനായ എഡ്ഡി ലുമാനോഗ് രണ്ടാം സ്ഥാനവും, അജിങ്ക്യ വാമൻ ഖോർജുവെങ്കർ മൂന്നാം സ്ഥാനവും നേടി.
മികച്ച 5 ഓവറോൾ വിജയികൾ:
🥇 ചാമ്പ്യൻ: അഗിയാദ് മെറോ (സിറിയ) – 6.5 പോയിന്റ്
🥈 രണ്ടാം സ്ഥാനം: എഡ്ഡി ലുമാനോഗ് (ഫിലിപ്പീൻസ്) – 6 പോയിന്റ്
🥉 മൂന്നാം സ്ഥാനം: അജിങ്ക്യ വി. ഖോർജുൻകർ (ഇന്ത്യ) – 5.5 പോയിന്റ്
നാലാം സ്ഥാനം: എൻ. കങ്കാര (ഇന്ത്യ)
അഞ്ചാം സ്ഥാനം: രുദ്ര എൻ. കങ്കാര (ഇന്ത്യ)
വിഭാഗ അവാർഡുകൾ: ഹൈലൈറ്റുകൾ:
🏆 നോൺ-റേറ്റഡ് ജൂനിയർ/കിഡ്സ് ചാമ്പ്യൻ: നൂഹ് റജബ് (ബഹ്റൈൻ) – 5 പോയിന്റ്
🏆 U1600 റാപ്പിഡ് റേറ്റിംഗ് ജൂനിയർ/കിഡ്സ് ചാമ്പ്യൻ: കാസിനാഥ് കെ. സിൽജിത്ത്
🏆 U1500 റാപ്പിഡ് റേറ്റിംഗ് ജൂനിയർ/കിഡ്സ് ചാമ്പ്യൻ: കൃഷ്ണ ബാബു ലക്ഷ്മണൻ
👩 ടോപ്പ് ലേഡി പങ്കാളി: സോണ്ടോസ് ഒബൈദ് (ബഹ്റൈൻ)
👶 ഏറ്റവും പ്രായം കുറഞ്ഞ പങ്കാളി: നഥാൻ എസെക്കിയൽ ഡെലിയോൺ (ഫിലിപ്പീൻസ്)

2025 ജൂലൈ 1-ന് പുറത്തിറക്കിയ ആദ്യത്തെ ഔദ്യോഗിക FIDE റാപ്പിഡ് റേറ്റിംഗുകൾ നേടിയ യുവ കളിക്കാരായ ശ്രീറാം സെന്തിൽകുമാർ – റാപ്പിഡ് റേറ്റിംഗ്: 1599,നഥാൻ എസെക്കിയൽ ഡെലിയോൺ – റാപ്പിഡ് റേറ്റിംഗ്: 1453,ജോക്കോബ് മലോൻസോ – റാപ്പിഡ് റേറ്റിംഗ്: 1433 എന്നിവർക്ക് പരിപാടിയിൽ അംഗീകാര സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.ടൂർണമെന്റിന്റെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ട്രെയിനി ഹാർബിറ്റർമാരായ യൂസഫ് അൽഖല്ലാഫ്,ജീസസ് ക്ലെഡേര,സഹ്റ അബ്ദുള്ള ബുനാസർ,മുന എ. റസാഖ് എന്നിവരെയുംയും ചടങ്ങിൽ ആദരിച്ചു. പ്രധാന സ്പോൺസറായ രതീഷ് പി,സംഘാടകരായ ഡോ. ബസെം എ. കരീം & മിസ്റ്റർ ബാസൽ എ. കരീം,ചീഫ് ആർബിറ്റർ: എഫ്എ ആന്റണി പി. പെലായോ,ദേശീയ ആർബിറ്റർമാരായ എൻഎ സാലിഹ് ബുവാനെഖ് & എൻഎ മൻസൂർ ബുഖാലഫ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെൻറ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്.

