അസോസിയേഷൻ ഓഫ് സെക്രട്ടറി ജനറൽ ഓഫ് പാർലമെന്റ് യോഗത്തിൽ പങ്കെടുത്ത് ;ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • അസോസിയേഷൻ ഓഫ് സെക്രട്ടറി ജനറൽ ഓഫ് പാർലമെന്റ് യോഗത്തിൽ പങ്കെടുത്ത് ;ബഹ്‌റൈൻ

അസോസിയേഷൻ ഓഫ് സെക്രട്ടറി ജനറൽ ഓഫ് പാർലമെന്റ് യോഗത്തിൽ പങ്കെടുത്ത് ;ബഹ്‌റൈൻ


ഇന്റർ-പാർലമെന്ററി യൂണിയന്റെ 150-ാമത് അസംബ്ലിയോടനുബന്ധിച്ച് ഉസ്‌ബെക്കിസ്ഥാനിൽ നടന്ന അസോസിയേഷൻ ഓഫ് സെക്രട്ടറി ജനറൽ ഓഫ് പാർലമെന്റ് യോഗത്തിൽ ബഹ്റിൻ പങ്കെടുത്തു. ബഹ്റിൻ പ്രതിനിധി കൗൺസിലിന്റെ സെക്രട്ടറി ജനറലും പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് ഇബ്രാഹിം അൽ സിസി അൽ ബുഐനൈനും ഷൂറ കൗൺസിൽ സെക്രട്ടറി ജനറൽ കരിമ മുഹമ്മദ് അൽ അബ്ബാസിയും ആണ് യോഗത്തിൽ പങ്കെടുത്തത്.പാർലമെന്ററി പ്രവർത്തനങ്ങളിലെ വികസനങ്ങളും നൂതനാശയങ്ങളും” എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ , രാജാവ് ഹിസ് മിസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലും, പാർലമെന്ററി മേഖല ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബഹ്റിൻ മുൻപന്തിയിൽ ആണെന്ന് അൽ ബുഐനൈൻ വ്യക്തമാക്കി. കൂടാതെ ഏവർക്കും മികച്ച ഭാവി യാഥാർത്ഥ്യമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ശ്രമങ്ങൾക്കും യോഗത്തിൽ ബഹ്‌റൈൻ ആഹ്വാനം ചെയ്തു.

Leave A Comment