ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു.


ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ എൻ്റെ കുടുംബം എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു.അബു നാസർ സിമ്മിംഗ് പൂളിൽ വെച്ച് സംഘടിപ്പിച്ച പരുപാടിയിൽ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വിവിധതരം കലാപരിപാടികളും,കളികളും മറ്റുമായി ആകർഷകമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ കുടുംബ സംഗമത്തിന് പേര് നിർദ്ദേശിച്ച വിഷ്ണു കായംകുളം സമ്മാനത്തിന് അർഹനായി.അസോസിയേഷൻ അംഗങ്ങളായ സ്നേഹ ഹരിഷ് (പി എച്ച് ഡി. റോബോട്ടിക്സ്, അണ്ണ യൂണിവേഴ്സിറ്റി ചെന്നൈ), മാസ്റ്റർ ധ്രുവ് സുമിത്ത് (ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് ഹോൾഡർ) എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.അസോസിയേഷൻ രക്ഷാധികാരി ജോർജ് അമ്പലപ്പുഴ, പ്രസിഡൻറ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് എന്നിവർ സംസാരിച്ചു. കുടുംബ സംഗമം കോഡിനേറ്റേഴ്സായ ശ്രീകുമാർ കറ്റാനം, അരുൺ മുട്ടം, ശാന്തി ശ്രീകുമാർ, അശ്വിനി അരുൺ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് ചെങ്ങന്നൂർ, സജി കലവൂർ, സാം കാവാലം, ശ്രീജിത്ത് ആലപ്പുഴ, ജുബിൻ ചെങ്ങന്നൂർ, രാജേഷ് മാവേലിക്കര, അമൽ തുറവൂർ, പൗലോസ് കാവാലം, ആതിര പ്രശാന്ത്, ആശ മുരളിധരൻ, ചിഞ്ചു നായർ, രാജേശ്വരി ശ്രീജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ അനീഷ് മാളികമുക്ക് കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

Leave A Comment