ബഹ്റൈനിലെ തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷമായ പൂവിളി 2024 ന്റെ കമ്മിറ്റി രൂപീകരിച്ചു,
ഒക്ടോബർ 5 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് പ്രസിഡന്റ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതവും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സന്തോഷ് നായർ ആശംസ പ്രസംഗവും നടത്തി, പരിപാടിയുടെ ജനറൽ കൺവീനറായി അൻവറിനെ തിരഞ്ഞെടുത്തു, ഒക്ടോബർ 25ന് ഇന്ത്യൻ ക്ലബ്ബിൽ വച്ചു നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഓണാഘോഷത്തിൽ തനതായ ഓണസദ്യയും വിവിധങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.വൈസ് പ്രസിഡന്റ് മഹേഷ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.