‘അപ്പോക്കലിപ്റ്റോ’ യിലെ കൊടൂര വില്ലൻ ജെറാർഡോ തരസീന അന്തരിച്ചു

  • Home-FINAL
  • International
  • ‘അപ്പോക്കലിപ്റ്റോ’ യിലെ കൊടൂര വില്ലൻ ജെറാർഡോ തരസീന അന്തരിച്ചു

‘അപ്പോക്കലിപ്റ്റോ’ യിലെ കൊടൂര വില്ലൻ ജെറാർഡോ തരസീന അന്തരിച്ചു


മെക്സിക്കോ സിറ്റി: അപ്പോകലിപ്റ്റോ സിനിമയിലെ ക്രൂരനായ വില്ലനെ അവതരിപ്പിച്ച മെക്സിക്കൻ നടൻ ജെറാർഡോ തരസീന അന്തരിച്ചു. 51ആം വയസ്സിലാണ് അന്ത്യം. മെക്സിക്കോ സിറ്റിയിൽ ജനിച്ച ജെറാർഡോ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990കളോടെ സിനിമകളിൽ സജീവമായി. മെല്‍ ഗിബ്സൺ സംവിധാനം ചെയ്ത 2006ൽ ഇറങ്ങിയ ‘അപ്പോക്കലിപ്റ്റോ’യിലെ ‘മിഡിൽ ഐ’ എന്ന ഗോത്രത്തലവൻ്റെ വേഷം ആഗോളതലതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2004ല്‍ ഇറങ്ങിയ ‘മാൻ ഓൺ ഫയർ’, 2001ൽ പുറത്തിറങ്ങിയ ‘ദ മെക്സിക്കൻ’, ‘ദി വയലിൻ’ , ‘സിൻ നോംബ്രെ’ എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ‘നാർകോസ്: മെക്സിക്കോ’ എന്ന സീരിസിലും ശ്രദ്ധേയവേഷം ചെയ്തിരുന്നു. സിരീസിലെ പാബ്ലോ അക്കോസ്റ്റ എന്ന വേഷം ജെറാർഡോയ്ക്ക് വലിയ ആരാധകവൃന്ദത്തെ സമ്മാനിച്ചിരുന്നു. മുപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ 30ഓളം നാടകങ്ങളിലും അഭിനയിച്ചു.

Leave A Comment