ചില പതിവുകളുണ്ടെന്ന് പറഞ്ഞ്, 5000, 2000 രൂപ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

  • Home-FINAL
  • Business & Strategy
  • ചില പതിവുകളുണ്ടെന്ന് പറഞ്ഞ്, 5000, 2000 രൂപ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

ചില പതിവുകളുണ്ടെന്ന് പറഞ്ഞ്, 5000, 2000 രൂപ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ


കൊച്ചി: കൃത്യമായ തുക ആവശ്യപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ 2 ഉദ്യോഗസ്ഥർ പിടിയിൽ. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തീർപ്പാക്കുന്നതിനു എളമക്കര സ്വദേശിയിൽ നിന്ന് ഇരുവർക്കുമായി 7,000 രൂപയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എളമക്കര സ്വദേശി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ക്കുകയായിരുന്നു. തുടർന്ന് ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവരുടെ സാമ്പത്തിക സ്രോതസുകൾ പരിശോധിച്ചു വരികയാണ്. ഇവിടെ കാര്യങ്ങൾ നടക്കണമെങ്കിൽ ചില പതിവുകളൊക്കെയുണ്ടെന്നും സൂപ്രണ്ടിന് 5000 രൂപയും എനിക്ക് 2000 രൂപയും എന്നാണ് മണികണ്ഠൻ പറഞ്ഞതെന്ന് പരാതിക്കാരൻ പറഞ്ഞു.

Leave A Comment