ശബരിമല സ്വർണക്കടത്ത്: മുൻ തിരുവാഭരണ കമീഷണർ അറസ്റ്റിൽ

  • Home-FINAL
  • Kerala
  • ശബരിമല സ്വർണക്കടത്ത്: മുൻ തിരുവാഭരണ കമീഷണർ അറസ്റ്റിൽ

ശബരിമല സ്വർണക്കടത്ത്: മുൻ തിരുവാഭരണ കമീഷണർ അറസ്റ്റിൽ


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിൽ നിന്ന് സ്വ​ർ​ണം തട്ടിയ സംഭവത്തിൽ മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു അ​റ​സ്റ്റി​ൽ. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ക​ട​ത്തി​യ കേ​സി​ലാ​ണ് ഏ​ഴാം പ്ര​തി​യാ​യ ബൈ​ജു അറസ്റ്റിലായത്.തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, മു​രാ​രി ബാ​ബു, സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ബൈ​ജു​വി​നെ​യും കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ജു​വി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ‍​യ​നാ​ക്കി.
ശ്രീ​കോ​വി​ൽ ക​ട്ടി​ള പ​ടി​യു​ടെ മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​ത് ബൈ​ജു​വാ​ണ്. ചെ​മ്പി​ൽ പൊ​തി​ഞ്ഞ ക​ട്ടി​ള​പ്പ​ടി എ​ന്നാ​ണ് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബൈ​ജു​വി​നെ ഈ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു.

Leave A Comment