ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി; ക്ഷേമപെന്‍ഷനിലും വര്‍ധനവ്

  • Home-FINAL
  • Kerala
  • ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി; ക്ഷേമപെന്‍ഷനിലും വര്‍ധനവ്

ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി; ക്ഷേമപെന്‍ഷനിലും വര്‍ധനവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ജനക്ഷേമ പരിപാടികളുമായി എല്‍.ഡി. എഫ് സര്‍ക്കാര്‍് ആശമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ കൂട്ടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ള കുടിശിക കൊടുത്തുതീര്‍ക്കുമെന്നും 26000 ലധികം ആശമാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷണ്‍ 2000 രൂപയാക്കാനും തീരുമാനിച്ചു. നാനൂറു രൂപയാണ് വര്‍ധനവ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചു. നവംബറിലെ ശമ്പളം മുതല്‍ ഇത് ലഭ്യമാകും. വിവിധ ക്ഷേമ പദ്ധതികളും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഖാദി തൊഴിലാളികള്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം വിവിധ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment