ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമെന്ന് റിപ്പോർട്ട്

  • Home-FINAL
  • India
  • ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമെന്ന് റിപ്പോർട്ട്

ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമെന്ന് റിപ്പോർട്ട്


ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് അവരുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ IANS-നെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ‘ആവോ ഹുസൂർ തുംകോ’, ആർ.ഡി. ബർമ്മനോടൊപ്പമുള്ള ‘ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ സുപരിചിതമാണ്. ‘പിയാ തൂ അബ് തോ ആജാ’, ‘യേ മേരാ ദിൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.

Leave A Comment