സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷൽ ഏഷ്യൻ സ്കൂളിലെ കുട്ടികൾ ഉജജ്വല്ല വിജയം കരസ്ഥമാക്കി.305 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 202 പേർ ഡിസ്റ്റിംഗഷൻ കരസ്ഥമാക്കി.
, 97.8% മാർക്കോടെ അഖ്സ സുലാസ് സ്കൂൾ ടോപ്പറായി,തൃഷിതനാഗ സവ്യ ശ്രീ ദേവരകൊണ്ട 97.4% മാർക്ക് നേടി രണ്ടാം സ്ഥാനവും,ഷാന ദേവ് ദേവകുമാർ സാമുവലും താമരൈ ഗണേഷ് കുമാറും 97.2% മാർക്കോടെ മൂന്നാം സ്ഥാനവും നേടി.
ഉന്നത വിജയം കരസ്ഥമാക്കിയ ഏഷ്യൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ മോളി മാമ്മൻ, ചെയർപേഴ്സൺ എലിസബത്ത് ജോസഫ് ആശംസകൾ നേർന്നു.
പത്താം ക്ലാസിൽ വിജയം കരസ്ഥമാക്കിയ സ്കൂളിലെ മുഴുവൻ കുട്ടികളെയും,അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും, ജീവനക്കാരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്നും ഏഷ്യൻ സ്കൂൾ അറിയിച്ചു.