സിബി എസ് ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വന്നപ്പോൾ ഏഷ്യൻ സ്കൂളിന് തിളക്കമാർന്ന വിജയം

  • Home-FINAL
  • Business & Strategy
  • സിബി എസ് ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വന്നപ്പോൾ ഏഷ്യൻ സ്കൂളിന് തിളക്കമാർന്ന വിജയം

സിബി എസ് ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വന്നപ്പോൾ ഏഷ്യൻ സ്കൂളിന് തിളക്കമാർന്ന വിജയം


സിബി എസ് ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ഏഷ്യൻ സ്കൂളിന് തിളക്കമാർന്ന വിജയം. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ലാവണ്യ മനോജ് 97.6% മാർക്ക് നേടി സ്കൂൾ ടോപ്പർ ആയി .

ലാവണ്യക്ക് സൈക്കോളജിയിൽ മുഴുവൻ മാർക്കും ലഭിക്കുകയും , പൊളിറ്റിക്കൽ സയൻസിൽ 97 മാർക്കോടെ , എല്ലാ വിഷയങ്ങളിലും A1 ഗ്രേഡും കരസ്ഥമാക്കി.നസ്മിൻ രജക് ഷെരീഫ് 97% മാർക്ക് നേടി, രണ്ടാം റാങ്കോടെ കൊമേഴ്‌സ് സ്ട്രീമിൽ ഒന്നാമതെത്തി.

മാർക്കറ്റിംഗിൽ 100, അക്കൗണ്ടൻസിയിൽ 96, ഇക്കണോമിക്‌സിൽ 95, ബിസിനസ് സ്റ്റഡീസിൽ 98 എന്നിങ്ങനെ ഉയർന്ന മാർക്കുകൾ നേടിയ നസ്മിൻ രജക് ഷെരീഫിനും എല്ലാ വിഷയങ്ങളിലും A1 നേടിയിട്ടുണ്ട് .

മൂന്നാം സ്ഥാനത്തുള്ള രക്ഷ രാജേഷ് മെൻഡൻ 95.8% മാർക്ക് നേടി സയൻസ് സ്ട്രീമിൽ മുന്നിലാണ്. കമ്പ്യൂട്ടർ സയൻസിൽ 100 മാർക്കും മാത്തമാറ്റിക്സിൽ 96 ഉം ഭൗതികശാസ്ത്രത്തിൽ 95 ഉം നേടി, എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നിലനിർത്തി.

ഉന്നത വിജയം കരസ്ഥമാക്കിയ ഏഷ്യൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ മോളി മാമ്മൻ, ചെയർപേഴ്സൺ എലിസബത്ത് ജോസഫ്  ആശംസകൾ നേർന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ സ്കൂളിലെ മുഴുവൻ കുട്ടികളെയും,അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും, ജീവനക്കാരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്നും ഏഷ്യൻ സ്കൂൾ അറിയിച്ചു.

Leave A Comment