നടിയെ ആക്രമിച്ച സംഭവം: തെളിവുകൾ പരിഗണിച്ചതിൽ ജഡ്ജിക്ക് ഇരട്ടത്താപ്പെന്ന് നിയമോപദേശം; സർക്കാർ അപ്പീലിന്

  • Home-FINAL
  • Kerala
  • നടിയെ ആക്രമിച്ച സംഭവം: തെളിവുകൾ പരിഗണിച്ചതിൽ ജഡ്ജിക്ക് ഇരട്ടത്താപ്പെന്ന് നിയമോപദേശം; സർക്കാർ അപ്പീലിന്

നടിയെ ആക്രമിച്ച സംഭവം: തെളിവുകൾ പരിഗണിച്ചതിൽ ജഡ്ജിക്ക് ഇരട്ടത്താപ്പെന്ന് നിയമോപദേശം; സർക്കാർ അപ്പീലിന്


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കും ജഡ്‌ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്‌ജിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതിത്വത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. തെളിവുകളുടെ കാര്യത്തിൽ ജഡ്‌ജി ഡബിൾ സ്റ്റാൻഡ് ആണ് എടുത്തത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച തെളിവുകൾപോലും ദിലീപിനെതിരെ അംഗീകരിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.

കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണക്കോടതി വെറുതേവിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.

Leave A Comment